Take a fresh look at your lifestyle.

ശശി തരൂരിനെ തിരുവനന്തപുരത്ത് ആര്‍ക്കും തോല്‍പ്പിക്കാൻ കഴിയില്ല; ഒ രാജഗോപാല്‍

0

ശശി തരൂരിനെ പുകഴ്ത്തി മുതിര്‍ന്ന ബിജെപി നേതാവ് ഒ രാജഗോപാല്‍. ശശി തരൂരിനെ തിരുവനന്തപുരത്ത് ആര്‍ക്കും തോല്‍പ്പിക്കാൻ കഴിയില്ലെന്ന് ഒ രാജഗോപാല്‍ പറ‍ഞ്ഞു.

തിരുവനന്തപുരത്തുകാരുടെ മനസിനെ പാലക്കാട്‌ നിന്നെത്തി സ്വാധീനിക്കാൻ തരൂരിന് കഴിഞ്ഞിട്ടുണ്ടെന്നും അതുകൊണ്ടാണ് തരൂര്‍ വീണ്ടും വീണ്ടും തിരുവനന്തപുരത്ത് ജയിക്കുന്നതെന്നും ഒ. രാജഗോപാല്‍ പറഞ്ഞു.

കര്‍ണാടക ഉപമുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഡി.കെ ശിവകുമാറും ശശി തരൂരും പങ്കെടുത്ത അവാര്‍ഡ്ദാന ചടങ്ങിനിടെയാണ് അദ്ദേഹം ഇത്തരമൊരു പ്രസ്താവന നടത്തിയത്. ഒ രാജഗോപാലിന്റെ കാല്‍ തൊട്ട് വന്ദിച്ച ശേഷമാണ് പരിപാടി നടന്ന വേദിയില്‍നിന്ന് തരൂര്‍ മടങ്ങിയത്.

Leave A Reply

Your email address will not be published.