Take a fresh look at your lifestyle.

കുവൈത്ത് തീപിടിത്തത്തിൽ മരിച്ച മലയാളികളുടെ എണ്ണം 24 ആയി

0

കുവൈത്തിലെ തീപിടിത്തത്തിൽ മരിച്ച മലയാളികളുടെ എണ്ണം 24 ആയി. നോർക്ക സിഇഒയാണ് ഇക്കാര്യംസ്ഥിതീകരിച്ചത്. ഏഴ് മലയാളികൾ ഗുരുതരാവസ്ഥയിൽ ആശുപത്രികളിലാണെന്നും നോർക്ക സിഇഒ അജിത്കോളശേരി വ്യക്തമാക്കി. മരിച്ചവരുടെ മൃതദേഹം നാട്ടിലെത്തിക്കാൻ രണ്ടു ദിവസമെങ്കിലും എടുക്കുമെന്നുംഅദേഹം അറിയിച്ചു. ഇന്നലെയുണ്ടായ ദുരന്തത്തിൽ 49 പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. അവരിൽ 40 ഇന്ത്യക്കാരാണെന്നാണ് റിപ്പോർട്ട്. ഇവരിൽ 14 മലയാളികളെ തിരിച്ചറിഞ്ഞു. മലപ്പുറം തിരൂർ കൂട്ടായി സ്വദേശികോതപ്പറമ്പ് കുപ്പന്റെ പുരയ്ക്കൽ നൂഹ് (40), മലപ്പുറം പുലാമന്തോൾ തിരുത്ത് സ്വദേശി എം.പി.ബാഹുലേയൻ(36), ചങ്ങനാശേരി ഇത്തിത്താനം ഇളങ്കാവ് ഭാഗത്ത് കിഴക്കേടത്ത് വീട്ടിൽ പ്രദീപ് -ദീപ ദമ്പതികളുടെ മകൻശ്രീഹരി പ്രദീപ് (27) എന്നിവരുടെ മരണമാണ് പുതുതായി സ്ഥിരീകരിച്ചത്.

Leave A Reply

Your email address will not be published.