Take a fresh look at your lifestyle.

രാഹുല്‍ അടുത്ത യാത്രക്കൊരുങ്ങുന്നു; ഇത്തവണ നടക്കുക കിഴക്ക് നിന്ന് പടിഞ്ഞാറേക്ക്

0

റായ്പൂര്‍: പ്ലീനറി സമ്മേളനത്തിന് ശേഷം രാഹുല്‍ ഗാന്ധി നയിക്കുന്ന മറ്റൊരു യാത്രക്കൊരുങ്ങി കോണ്‍ഗ്രസ്. ഇത്തവണ കിഴക്ക് നിന്ന് പടിഞ്ഞാറേക്കാണ് രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ് പ്രവര്‍ത്തകരും നടക്കുക. 2024 ലോക്‌സഭ തെരഞ്ഞെടുപ്പുവരെ ഭാരത് ജോഡോ യാത്ര നല്‍കിയ ആവേശം നിലനിര്‍ത്തലാണ് പുതിയ യാത്രയുടെ ലക്ഷ്യം. ഭാരത് ജോഡോ യാത്രക്കിടെ തന്നെ മറ്റൊരു യാത്രയെ കുറിച്ചുള്ള സംസാരങ്ങളുണ്ടായിരുന്നു. എന്നാല്‍ രൂപരേഖയുണ്ടായിരുന്നില്ല. പക്ഷെ രാഹുല്‍ ഗാന്ധി തന്റെ യാത്ര തുടരുമെന്ന സൂചന പ്ലീനറി സമ്മേളന വേദിയില്‍ നല്‍കി.

Leave A Reply

Your email address will not be published.