Take a fresh look at your lifestyle.

സി എം രവീന്ദ്രൻ നിയമസഭയിലെത്തി; ഇഡിയുടെ ചോദ്യം ചെയ്യലിന് ഹാജരാകില്ല

0

തിരുവനന്തപുരം: ലൈഫ് മിഷൻ കോഴക്കേസിൽ മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രൻ ഇഡിയുടെ ചോദ്യംചെയ്യലിന് ഇന്ന് ഹാജരാകില്ല. ബജറ്റ് സമ്മേളനത്തിനായി സഭ ഇന്ന് വീണ്ടും ചേരാനിരിക്കെ സി എം രവീന്ദ്രൻ നിയമസഭയിലെത്തി. ചോദ്യം ചെയ്യലിന് രാവിലെ 10.30 ന് കൊച്ചിയിലെ ഇഡി ഓഫീസിൽ ഹാജരാകാനായിരുന്നു നിർദേശം. കേസിലെ എല്ലാ ഇടപാടുകളും സി എം രവീന്ദ്രന്റെ അറിവോടെ ആയിരുന്നെന്ന് സ്വപ്ന മൊഴി നൽകിയിരുന്നു. സ്വപ്നയുടേയും ശിവശങ്കറിന്റെയും വാട്സ് ആപ്പ് ചാറ്റിലും രവീന്ദ്രനെ കുറിച്ചുള്ള പരാമർശമുണ്ടെന്നും ഇഡി കണ്ടെത്തി.

Leave A Reply

Your email address will not be published.