Take a fresh look at your lifestyle.

പാര്‍ട്ടി നേതൃത്വമല്ല ക്ഷേത്രങ്ങള്‍ ഭരിക്കേണ്ടത്, വിശ്വാസികളാണെന്ന് എംവി ഗോവിന്ദന്‍; ‘ഇത് പ്രധാനമന്ത്രിക്കും ബാധകം’

0

കോഴിക്കോട്: രാഷ്ട്രീയ നേതാക്കള്‍ അല്ല, വിശ്വാസികളാണ് ക്ഷേത്രങ്ങള്‍ ഭരിക്കേണ്ടതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. പാര്‍ട്ടി നേതൃത്വങ്ങള്‍ അല്ല, ക്ഷേത്ര ഭരണം കൈകാര്യം ചെയ്യേണ്ടത്. ഇത് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബാധകമാണ്. രാമക്ഷേത്ര ട്രസ്റ്റില്‍ പ്രധാനമന്ത്രിയുള്ളതിനാല്‍ വിഷയം തീരുമാനിക്കേണ്ടത് സുപ്രീംകോടതിയാണെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു. പ്രതിരോധ ജാഥയില്‍ എല്‍ഡിഎഫ് കണ്‍വീനറായ ഇപി ജയരാജന് എപ്പോള്‍ വേണമെങ്കിലും പങ്കെടുക്കാമെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു. അതിന് യാതൊരു പ്രയാസവുമില്ല. ജാഥ 18-ാം തീയതി വരെയുണ്ട്. ഇപി ജാഥ അംഗമല്ല. ജാഥയില്‍ പ്രസംഗിക്കുന്നത് ജാഥ അംഗങ്ങള്‍ മാത്രമാണ്. മാധ്യമങ്ങള്‍ ആവശ്യമില്ലാത്ത ചര്‍ച്ച ഉണ്ടാക്കി കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Leave A Reply

Your email address will not be published.