Take a fresh look at your lifestyle.

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ്; ‘സമരജ്വാല’യുമായി യൂത്ത് കോണ്‍ഗ്രസ്, രാവിലെ സെക്രട്ടറിയേറ്റ് മാര്‍ച്ച്‌

0

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റെ്‌ രാഹുല്‍ മാങ്കൂട്ടത്തിലിനെ റിമാന്‍ഡ്ചെയ്തതിന് പിന്നാലെ ശക്തമായ പ്രതിഷേധ പരിപാടികള്‍ക്ക് രൂപം നല്‍കിയതായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്‍റ് അബിൻ വര്‍ക്കി.

ഇന്ന് രാവിലെ 11 മണിക്ക് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സെക്രട്ടേറിയേറ്റ് മാര്‍ച്ച്‌ സംഘടിപ്പിക്കും.

സംസ്ഥാനത്ത് വ്യാപകമായി വൈകിട്ട് 6 മണിക്ക് “സമരജ്വാല” എന്ന പേരില്‍ പോലീസ് സ്റ്റേഷനുകളിലേക്കും മണ്ഡലം ആസ്ഥാനങ്ങളിലേക്കും യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പരിപാടി സംഘടിപ്പിക്കാൻ തീരുമാനിച്ചതായും അബിൻ അറിയിച്ചു.

സെക്രട്ടറിയേറ്റ് മാര്‍ച്ച്‌ അതിക്രമകേസില്‍ അറസ്റ്റിലായ യൂത്ത്കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റെ്‌ രാഹുല്‍ മാങ്കൂട്ടത്തിലിനെ കോടതി റിമാൻഡ് ചെയ്തു. രാഹുല്‍ നല്‍കിയ ജാമ്യഹര്‍ജി കോടതി തള്ളി. തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് 2 കോടതിയാണ് രാഹുലിന്റെ ഹര്‍ജി തള്ളിയത്. 14 ദിവസത്തേക്കാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെ റിമാൻഡ് ചെയ്തിരിക്കുന്നത്.

Leave A Reply

Your email address will not be published.