Take a fresh look at your lifestyle.

ഇഷ്ടമുള്ള ജോലിസമയം തിരഞ്ഞെടുക്കാം; ഒരേ സമയം ഒന്നിലേറെ ജോലി ചെയ്യാനും അവിദഗ്ദര്‍ക്കും തൊഴിലവസരം; ഏതു രാജ്യത്തു താമസിച്ചാലും ജോലി ചെയ്യാം: കൂടുതല്‍ ഉദാരമായി യുഎഇ ഫ്രീലാന്‍സ് വര്‍ക്ക് പദ്ധതി: ഒരുങ്ങുന്നത് പതിനായിരക്കണക്കിന് തൊഴിലവസരങ്ങള്‍

0

അബുദാബി: അവിദഗ്ദര്‍ക്കും തൊഴിലവസരം ഒരുക്കി യുഎഇ ഫ്രീലാന്‍സ് വര്‍ക്ക് പദ്ധതി കൂടുതല്‍ ജനകീയമാകുന്നു. പതിനായിരക്കണക്കിന് തൊഴിലവസരങ്ങള്‍ ഒരുങ്ങുന്ന ഈ പദ്ധതിയിലൂടെ ഏതു രാജ്യത്തും താമസിച്ചും ജോലി ചെയ്യാനും അവസരം ഒരുക്കുകയാണ് യുഎഇ സര്‍ക്കാര്‍. ഇഷ്ടമുള്ള ജോലിസമയം, അവിദഗ്ദ്ധര്‍ക്ക് തൊഴിലവസരം, ഒരേ സമയം ഒന്നിലേറെ ജോലി തുടങ്ങിയ ആനുകൂല്യങ്ങളുമായി യുഎഇ ഫ്രീലാന്‍സ് വര്‍ക്ക് പദ്ധതി കൂടുതല്‍ തൊഴിലവസരം ഒരുക്കുകയാണ്. മലയാളികള്‍ അടക്കമുള്ള പ്രവാസികള്‍ക്കും അവസരമൊരുക്കിയാണ് ഈ പദ്ധതി കൂടുതല്‍ ജനകീയമാകുന്നത്.

ഏതു രാജ്യത്തു താമസിച്ചും ജോലി ചെയ്യാം എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. നേരത്തേ വിദഗ്ധ മേഖലയില്‍ ഏതാനും തൊഴിലുകളില്‍ മാത്രമുണ്ടായിരുന്ന പദ്ധതി കൂടുതല്‍ രംഗത്തേക്ക് വ്യാപിപ്പിക്കുകയും ചെയ്യും. ഫ്രീലാന്‍സ് വീസയില്‍ യുഎഇയിലെത്തി ജോലി ചെയ്യുന്നവര്‍ക്ക് മറ്റു പാര്‍ട് ടൈം ജോലികളും ചെയ്യാം. പുതിയ ഫ്രീലാന്‍സ് വര്‍ക് പെര്‍മിറ്റ് വര്‍ഷാവസാനത്തോടെ പുറത്തിറക്കുമെന്ന് മാനവശേഷി സ്വദേശിവല്‍ക്കരണ മന്ത്രി അബ്ദുല്‍റഹ്മാന്‍ അല്‍ അവാര്‍ അറിയിച്ചു. 2024ന് അകം 24,000 പേര്‍ക്ക് ഇതിലൂടെ ജോലി ലഭിക്കുമെന്നാണു കണക്കുകൂട്ടല്‍.

ഇതോടെ മലയാളികള്‍ അടക്കമുള്ള വിദഗ്ദരും അവിദഗ്ദരുമായ തൊഴിലാളികള്‍ക്കും അവസരം ഒരുങ്ങുകയാണ്. ഫ്രീലാന്‍സ് ജോലിക്ക് മന്ത്രാലയ റജിസ്ട്രേഷന്‍ നിര്‍ബന്ധമാണ്. ജോലികള്‍ വൃത്തിയായും സമയബന്ധിതമായും പൂര്‍ത്തിയാക്കണം. ഏതൊക്കെ തൊഴില്‍ രംഗങ്ങളാണെന്നതുള്‍പ്പെടെയുള്ള വിശദാംശങ്ങള്‍ പിന്നീടു പ്രഖ്യാപിക്കും. കഴിഞ്ഞ ഏപ്രിലില്‍ പ്രഖ്യാപിച്ച ഫ്രീലാന്‍സ് വീസയാണ് കൂടുതല്‍ ആനുകൂല്യങ്ങളോടെ പരിഷ്‌കരിക്കുന്നത്.

ഇതിലൂടെ ഏതെങ്കിലും ഒരു സ്പോണ്‍സറുടെ കീഴില്‍ വര്‍ഷങ്ങളോളം കഴിയേണ്ട അവസ്ഥ ഒഴിവാക്കാം. ഹ്രസ്വകാല ജോലിക്ക് തൊഴിലാളിയെ റിക്രൂട്ട് ചെയ്യുമ്പോഴുണ്ടാകുന്ന അധികച്ചെലവ് തൊഴിലുടമയ്ക്ക് കുറയുകയും ചെയ്യും.

Leave A Reply

Your email address will not be published.