ഹരിയാനയില്‍ അമിതവേഗതയിലെത്തിയ റോള്‍സ് റോയ്‌സ് ഓയില്‍ ടാങ്കറില്‍ ഇടിച്ചുകയറി രണ്ട് മരണം
ന്യൂഡല്‍ഹി: ഹരിയാനയില്‍ അമിതവേഗതയിലെത്തിയ റോള്‍സ് റോയ്‌സ് ഓയില്‍ ടാങ്കറില്‍ ഇടിച്ചുകയറി രണ്ട് പേര്‍ മരിച്ചു.
ഹരിയാനയിലെ നൂഹിലാണ് ആഡംബര വാഹനം പെട്രോള്‍ ടാങ്കില്‍ ഇടിച്ചുകയറിയത്. അപകടം നടക്കുമ്ബോള്‍ കാര്‍ 230 കിലോമീറ്റര്‍ വേഗതയിലായിരുന്നു. ന്യൂഡല്‍ഹി- മുംബൈ എക്‌സ്പ്രസ്‌വേയിലായിരുന്നു അപകടം.
ടാങ്കര്‍ ഡ്രൈവര്‍ രാഗപ്രീതും സഹായി കുല്‍ദീപുമാണ് മരിച്ചത്. കാര്‍ യാത്രക്കാരായ ചത്തീസ്ഗഢ് സ്വദേശികളായ ദിവ്യ, തസ്ബീര്‍, ഡല്‍ഹി സ്വദേശി വികാസ് എന്നിവവെ ഗുരുഗ്രാമിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Rolls Royce Phantom സീരീസില്‍ പെട്ട കാര്‍ ആണ് അപകടമുണ്ടാക്കിയത്. ഇന്ത്യന്‍ വിപണിയില്‍ ഈ കാറിന് 10 കോടിയോളമാണ് വില. ഇടിയുടെ ആഘാതത്തില്‍ എഞ്ചിനില്‍ നിന്ന് തീ പടര്‍ന്നുപിടിക്കുകയായിരുന്നു. ടാങ്കറിലുണ്ടായിരുന്നവര്‍ വെന്തുമരിച്ചു. എന്നാല്‍ കാറിലുണ്ടായിരുന്നവര്‍ രക്ഷപ്പെട്ടുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.
അപകടമുണ്ടാക്കിയ റോള്‍സ് റോയ്‌സ് കാറിനു പിന്നാലെ എട്ടോളം കാറുകളും ഈ സംഘത്തിന്റേതായി ഉണ്ടായിരുന്നു. റോള്‍സ് റോയ്‌സിലുണ്ടായിരുന്ന അഞ്ചുപേരെയും ഈ കാറുകളില്‍ കയറ്റി കൊണ്ടുപോയി എന്നും നാട്ടുകാര്‍ പറയുന്നു. ഈ റോഡില്‍ മത്സരയോട്ടങ്ങള്‍ പതിവാണെന്നും കുറ്റം ട്രക്ക് ഡ്രൈവറുമേല്‍ ചുമത്തുപ്പെടുമെന്നും ഇവര്‍ കുറ്റപ്പെടുത്തി.