Take a fresh look at your lifestyle.

ഐശ്വര്യത്തിന്റെയും ഒത്തൊരുമയുടെയും ഓണം ആശംസിച്ച്‌ രാഷ്ട്രപതി

0

ന്യുഡല്‍ഹി: രാഷ്ട്രപതി ദ്രൗപതി മുര്‍മു എല്ലാ മലയാളികള്‍ക്കും ഓണം ആശംസിച്ചു. ഈ സവിശേഷ സാഹചര്യത്തില്‍ പ്രകൃതിമാതാവ് നല്‍കുന്ന എണ്ണമറ്റ അനുഗ്രഹങ്ങള്‍ക്ക് നന്ദി പ്രകടിപ്പിക്കാമെന്ന് രാഷ്ട്രപതി ഭവന്‍ലൂടെ നേര്‍ന്ന ആശംസയില്‍ പറയുന്നു.

ഓണത്തിന്റെ ഈ അവസരത്തില്‍ കേരളത്തിലെ എല്ലാ സഹോദരീ സഹോദരന്മാര്‍ക്കും ആശംസകള്‍ നേരുന്നു. പ്രകൃതി മാതാവ് നല്‍കുന്ന എണ്ണമറ്റ അനുഗ്രഹങ്ങള്‍ക്ക് നന്ദി പറയുന്നു. വിളവെടുപ്പിന്റെ ഈ ഉത്സവം എല്ലാവരിലും ഐശ്വര്യവും ഒത്തൊരുമയും നല്‍കട്ടെയെന്നും രാഷ്ട്രപതി ആശംസിച്ചു.

Leave A Reply

Your email address will not be published.