Take a fresh look at your lifestyle.

നിപ: ആശ്വാസ വാര്‍ത്ത ; തിരുവനന്തപുരത്ത് നിരീക്ഷണത്തില്‍ കഴിഞ്ഞ വിദ്യാര്‍ത്ഥിക്ക് നിപ്പയില്ലെന്നു സ്ഥിരീകരിച്ചു

0

തിരുവനന്തപുരം:തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞ വിദ്യാര്‍ഥിക്കു നിപ്പയില്ലെന്നു സ്ഥിരീകരിച്ചു വിദ്യാര്‍ത്ഥി പനിയെ തുടര്‍ന്ന് നിരീക്ഷണത്തിലായിരുന്നു.

തോന്നയ്ക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയില്‍ നടത്തിയ പരിശോധനയുടെ ഫലമാണ് നെഗറ്റീവായത്. ഇത് തോന്നയ്ക്കലില്‍ നടത്തിയ ആദ്യ നിപ്പ പരിശോധനയായിരുന്നു.

നിലവില്‍ മൂന്നുപേരാണ് നിപ്പ സ്ഥിരീകരിച്ച്‌ കോഴിക്കോട് ചികിത്സയിലുള്ളത്. 789 പേര്‍ നിലവില്‍ സമ്ബര്‍ക്ക പട്ടികയിലും 77 പേര്‍ അതീവ ജാഗ്രതാ സമ്ബര്‍ക്ക പട്ടികയിലുമുണ്ട്. ഇവര്‍ വീടുകളില്‍ ഐസലേഷനിലാണ്. സമ്ബര്‍ക പട്ടികയില്‍ 157 ആര്യോഗ പ്രവര്‍ത്തകരുമുണ്ട്. ഇതില്‍ 13 പേര്‍ മെഡിക്കല്‍ കോളജില്‍ ഐസലേഷനില്‍ കഴിയുന്നു.കേന്ദ്രസംഘത്തിന്റെ നേതൃത്വത്തില്‍ ഇന്നു കുറ്റ്യാടിയിലും ആയഞ്ചേരിയിലും വവ്വാല്‍ സര്‍വേകളും വിദഗ്ധ അന്വേഷണവും തുടങ്ങും.

അടുത്ത പത്ത് ദിവസം കോഴിക്കോട് നടത്താനിരുന്ന എല്ലാ പൊതുപരിപാടികളും താല്‍കാലികമായി നിര്‍ത്തിവയ്ക്കാനായി കലക്ടര്‍ എ ഗീത ഉത്തരവിട്ടു. വിവാഹം, റിസപ്ഷന്‍ തുടങ്ങി മുന്‍കൂട്ടി നിശ്ചയിച്ച പരിപാടികളില്‍ പൊതുജന പങ്കാളിത്തം പരമാവധി കുറയ്ക്കണം. പ്രോട്ടോക്കോള്‍ അനുസരിച്ച്‌ ചുരുങ്ങിയ ആളുകളെ ഉള്‍പ്പെടുത്തി ഇത്തരം പരിപ്പാടികള്‍ നടത്തണം. ഇതു സംബന്ധിച്ചു ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനില്‍ അറിയിച്ചു മുന്‍കൂര്‍ അനുമതി വാങ്ങണമെന്നും നിര്‍ദ്ദേശമുണ്ട്.

Leave A Reply

Your email address will not be published.