Take a fresh look at your lifestyle.

നാഗ്പൂര്‍: കാമുകിയും കുടുംബവും ബ്ലാക്‌മെയില്‍ ചെയ്‌തെന്ന് ആരോപിച്ച്‌ വിവാഹിതനായ യുവാവ് ഫേസ്ബുക്ക് ലൈവിനിടെ ജീവനൊടുക്കി.

0

സംഭവം നടന്നത് നാഗ്പൂരിലാണ്. 38 കാരനായ മനീഷാണ് മരിച്ചത്.തന്റെ കാമുകിയായിരുന്ന 19കാരിയും കുടുംബവും തനിക്കെതിരെ ബലാത്സംഗക്കുറ്റം ചുമത്തുമെന്ന് ഭീഷണിപ്പെടുത്തി എന്നാണ് മനീഷിന്റെ ആരോപണം. 5 ലക്ഷം രൂപ യുവതിയും കുടുംബവും ആവശ്യപ്പെട്ടെന്നും പണം നല്‍കിയില്ലെങ്കില്‍ പൊലീസില്‍ തനിക്കെതിരെ പരാതി നല്‍കുമെന്നും ഭീഷണിപ്പെടുത്തിയതായും മനീഷ് പറഞ്ഞു.

യുവതിയെ സെപ്റ്റംബര്‍ ആറിന് വീട്ടില്‍ നിന്നും കാണാതായിരുന്നു.യുവതി മനീഷിനൊപ്പം ഒളിച്ചോടിയതാണെന്ന് കുടുംബം ആരോപിക്കുകയുണ്ടായി. എന്നാല്‍ യുവതിയുമായി ശാരീരിക ബന്ധമുണ്ടായിട്ടില്ലെന്ന് മനീഷ് പറഞ്ഞു.വീട്ടില്‍ തിരിച്ചെത്തിയ ശേഷം മനീഷ് ബലാത്സംഗം ചെയ്‌തെന്ന ആരോപണം യുവതി ഉന്നയിച്ചു. അതേ സമയം യുവതിയും കുടുംബവും പണം ആഴശ്യപ്പെട്ട് തന്നെ ഭീഷണിപ്പെടുത്തിയെന്നായിരുന്നു മനീഷിന്റെ ആരോപണം.

മനീഷ് ഫേസ്ബുക്ക് ലൈവില്‍ പറഞ്ഞത് യുവതിയും യുവതിയുടെ കുടുംബവും ഒരു ഫോട്ടോ സ്റ്റുഡിയോ ഓപ്പറേറ്ററുമാണ് തന്റെ മരണത്തിനുത്തരവാദികളെന്നാണ്. മനീഷ് വിവാഹിതനാണ് മൂന്ന് കുട്ടികളുമുണ്ട്. നദിയില്‍ ചാടി മനീഷ് ജീവനൊടുക്കുകയായിരുന്നു. ഫേസ് ബുക്ക് ലൈവ് പുറത്തുവന്നതോടെ പൊലീസ് തിരച്ചില്‍ നടത്തി. നദിയില്‍നിന്നും യുവാവിന്റെ മൃതദേഹം കണ്ടെത്തി. നാഗ്പൂരിലെ കലമന പൊലീസ് കേസെടുത്ത് നാല് പേരെ അറസ്റ്റ് ചെയ്തു. അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.

Leave A Reply

Your email address will not be published.