Take a fresh look at your lifestyle.

ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷനായി ചലച്ചിത്ര നടൻ ദേവനെ തിര‍ഞ്ഞെടുത്തു

0

ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷനായി ചലച്ചിത്ര നടൻ ദേവനെ തിര‍ഞ്ഞെടുത്തു. ദേവനെ സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനാണ് ഉപാദ്ധ്യക്ഷ സ്ഥാനത്തേക്ക് തെരഞ്ഞെടുത്ത വിവരം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചത്.

ദേവൻ കേരള പീപ്പിള്‍സ് പാര്‍ട്ടി എന്ന സ്വന്തം പാര്‍ട്ടിയെ ലയിപ്പിച്ചാണ് ബിജെപിയിലേക്ക് എത്തിയത്. ബിജെപി അധ്യക്ഷൻ കെ.സുരേന്ദ്രൻ നേത്യത്വം നല്‍കിയ വിജയ് യാത്രയുടെ സമാപനവേദിയില്‍ വെച്ചായിരുന്നു ദേവന്റെ ബിജെപി പ്രവേശനം. ദേവനെ കേന്ദ്ര അഭ്യന്തര മന്ത്രി അമിത്ഷായാണ് ബിജെപിയിലേക്ക് സ്വീകരിച്ചത്.

സംസ്ഥാന ബിജെപിയുടെ നേതൃത്വത്തിലേക്ക് സുരേഷ് ഗോപിക്ക് പിന്നാലെ മറ്റൊരു മലയാളി സിനിമാ താരം കൂടിയാണ് എത്തിയിരിക്കുന്നത്.

Leave A Reply

Your email address will not be published.