Take a fresh look at your lifestyle.

തമിഴ്നാട്ടിലെ പ്രളയത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായം നല്‍കാനൊരുങ്ങി കേരളം

0

തമിഴ്നാട്ടിലെ പ്രളയത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായം നല്‍കാനൊരുങ്ങി കേരളം. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയില്‍ എം ജി രാജമാണിക്യത്തെ സഹായം നല്‍കുന്ന പ്രവര്‍ത്തനം ഏകോപിപ്പിക്കുവാന്‍ നിയോഗിച്ചു.

ഒരു കുടുംബത്തിന് ഒരു കിറ്റ് എന്ന നിലയിലാകും സഹായം നല്‍കുക.

കിറ്റില്‍ ഉള്‍പ്പെടുത്തി നല്കുവാന്‍ ഉദേശിക്കുന്ന സാധനങ്ങള്‍ ഇവ

  1. വെള്ള അരി/White Rice – 5 കിലോ/kg 2. തുവര പരിപ്പ്/Thoor dal – 1 കിലോ/kg 3. ഉപ്പ്/Salt – 1 കിലോ/kg
  2. പഞ്ചസാര/Sugar – 1 കിലോ/kg 5. ഗോതമ്ബു പൊടി/Wheat Flour – 1 കിലോ/kg 6. റവ/Rava – 500 ഗ്രാം/gms 7. മുളക് പൊടി/Chilli Powder – 300 ഗ്രാം/gms 8. സാമ്ബാര്‍ പൊടി/Sambar Powder – 200 ഗ്രാം/gms 9. മഞ്ഞള്‍ പൊടി/Turmeric Powder – 100 ഗ്രാം/gms 10. രസം പൊടി/Rasam Powder – 100 ഗ്രാം/gms 11. ചായപ്പൊടി/Tea Powder – 100 ഗ്രാം/gms 12. ബക്കറ്റ്/Bucket -1 13. കപ്പ്/Bathing Cup – 1 14. സോപ്/Soap – 1 15. ടൂത്ത് പേസ്റ്റ്/Tooth paste – 1 16. ടൂത്ത് ബ്രഷ്/Tooth Brush – 4 15. ചീപ്പ്/Comb – 1 16. ലുങ്കി/Lungi – 1 17. നൈറ്റി/Nighty – 1 18. തോര്‍ത്ത്/towel – 1
  3. സൂര്യകാന്തി എണ്ണ/Sunflower oil – 1 ലിറ്റര്‍ 20. സാനിറ്ററി പാഡ്/Sanitary Pad – 2 പാക്കെറ്റ്/Packet

മുകളില്‍ നല്‍കിയിട്ടുള്ള വസ്തുക്കള്‍ ലഭ്യമാക്കുന്നതാണ് സഹായമെത്തിക്കുവാന്‍ ഉചിതമാകുകായെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

Leave A Reply

Your email address will not be published.