Take a fresh look at your lifestyle.

ജെയ്ക്ക് സി തോമസിനും ഗീതുവിനും കുഞ്ഞ് പിറന്നു

0

സിപിഎം നേതാവും ഡിവൈഎഫ്‌ഐ കേന്ദ്ര കമ്മിറ്റി അംഗവുമായ ജെയ്ക്ക് സി തോമസിനും ഭാര്യ ഗീതു തോമസിനും കുഞ്ഞ് പിറന്നു.

ചൊവ്വാഴ്ചയാണ് ഗീതു ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. കഴിഞ്ഞ പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായിരുന്നു ജെയ്ക്ക്. തെരഞ്ഞെടുപ്പ് സമയം ഗര്‍ഭിണിയായിരുന്ന ഗീതുവിനെതിരെ നടന്ന സൈബര്‍ ആക്രമണം വലിയ ചര്‍ച്ചയായിരുന്നു. സമൂഹ മാധ്യമങ്ങളിലൂടെ അപമാനിച്ചുവെന്ന് ചൂണ്ടിക്കാട്ടി ഗീതു പോലീസില്‍ പരാതി നല്‍കിയതും വാര്‍ത്തയായിരുന്നു.

സൈബര്‍ ആക്രമണം: ജെയ്ക്ക് സി. തോമസിന്റെ ഭാര്യ ഗീതു പൊലീസില്‍ പരാതി നല്‍കി

കോട്ടയം സിഎംഎസ് കോളേജിലെ വിദ്യാര്‍ഥികളായിരുന്ന ഇരുവരും 2019 ഒക്ടോബര്‍ 19നാണ് വിവാഹിതരായത്. ചെങ്ങളം സ്രാമ്ബിക്കല്‍ എസ്.ജെ.തോമസിന്റെയും ലീന തോമസിന്റെയും മകളാണ് ഗീതു. പരേതനായ ചിറയില്‍ എം.ടി.തോമസിന്റെയും അന്നമ്മ തോമസിന്റയും മകനാണ് ജെയ്ക്ക്.

Leave A Reply

Your email address will not be published.