Take a fresh look at your lifestyle.

നിപ്പ: കേന്ദ്രസംഘം ഇന്ന് സന്ദര്‍ശിക്കും; 950 പേര്‍ സമ്ബര്‍ക്ക പട്ടികയില്‍ ;

0

നിപ്പ: കേന്ദ്രസംഘം ഇന്ന് സന്ദര്‍ശിക്കും; 950 പേര്‍ സമ്ബര്‍ക്ക പട്ടികയില്‍ ;

കോഴിക്കോട്: നിപ്പ ബാധിത മേഖലകള്‍ കേന്ദ്രസംഘം ഇന്ന് സന്ദര്‍ശിക്കും. സമ്ബര്‍ക്ക പട്ടികയിലുള്ളവരുടെ എണ്ണം 950 ആയി.

ഇന്ന് മന്ത്രിമാരുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേരും. ഇന്നും നാളെയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലയില്‍ അവധിയായിരിക്കും.ഇന്ന് രാവിലെ പത്തിന് ചേരുന്ന ഉന്നതതല യോഗത്തില്‍ വീണാ ജോര്‍ജ്, മുഹമ്മദ് റിയാസ്, അഹമ്മദ് ദേവര്‍ കോവില്‍, എ.കെ ശശീന്ദ്രന്‍ എന്നിവര്‍ സ്ഥിതിഗതികള്‍ വിലയിരുത്തും.ജില്ലയിലെ എംപിമാര്‍, എംഎല്‍എമാര്‍ എന്നിവരും പങ്കെടുക്കും.

പ്രശ്‌ന ബാധിത പഞ്ചായത്തുകളിലെ പ്രതിനിധികളുമായി മന്ത്രി മുഹമ്മദ് റിയാസിന്റെ നേതൃത്വത്തില്‍ 11 മണിക്ക് അവലോകനയോഗം ചേരും. 30 പേരുടെ സ്രവം കൂടി പരിശോധനക്കയച്ചു.കോഴിക്കോട് തുടരുന്ന കേന്ദ്രസംഘം ഇന്ന് രോഗ ബാധിത പ്രദേശങ്ങള്‍ സന്ദശിച്ചേക്കും. RGCBയുടെ മൊബൈല്‍ സംഘവും ഇന്ന് കോഴിക്കോടെത്തും.ഇന്നലെ പുറത്തുവന്ന പരിശോധന ഫലത്തില്‍ പരിശോദനയ്ക്ക് 11 സാമ്ബിളുകള്‍ കൂടി നെഗറ്റീവാണെന്ന് സ്ഥിരീകരിച്ചിരുന്നു. അതേ സമയം നിപ്പയുടെ സാഹചര്യത്തില്‍ മലയാളി വിദ്യാര്‍ത്ഥികള്‍ നിപ്പ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് മധ്യപ്രദേശിലെ ഇന്ദിരഗാന്ധി നാഷണല്‍ ട്രൈബല്‍ സര്‍വകലാശാല നിര്‍ദേശം നല്‍കി.

ഇന്നും നാളെയുമായി സര്‍വകലാശാലയില്‍ നടക്കുന്ന യുജി, പിജി പ്രവേശനത്തിനുള്ള ഓപ്പണ്‍ കൗണ്‍സിലിങ് നടക്കുന്നുണ്ട്. ഇതിനായി കേരളത്തില്‍ നിന്ന് എത്തിയ വിദ്യാര്‍ത്ഥികളോടാണ് നിപ്പ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാന്‍ ആവശ്യപ്പെട്ടത്.. ഇതോടെ മലയാളിവിദ്യാര്‍ത്ഥികള്‍ ആശങ്കയിലാകുകയായിരുന്നു. ഡോ വി ശിവദാസന്‍ എം പി കേന്ദ്ര വിദ്യാഭ്യാസ മത്രിക്ക് വിദ്യാര്‍ത്ഥികളുടെ പ്രശ്‌ന പരിഹാരത്തിനായി കത്തയച്ചിട്ടുണ്ട്.

Leave A Reply

Your email address will not be published.