Take a fresh look at your lifestyle.

രാജീവ് ഗാന്ധി വധക്കേസിലെ കുറ്റവാളികള്‍ക്ക് ഇനി ശ്രീലങ്കയിലേക്ക് മടങ്ങാം

0

രാജീവ് ഗാന്ധി വധക്കേസിലെ കുറ്റവാളികള്‍ക്ക് ഇനി ശ്രീലങ്കയിലേക്ക് മടങ്ങാം. മദ്രാസ് ഹൈക്കോടതിയില്‍ ഇതു സംബന്ധിച്ച്‌ കേന്ദ്രം നിലപാടറിയിക്കുകയായിരുന്നു.

ശാന്തൻ, മുരുകൻ, ജയകുമാര്‍, റോബര്‍ട്ട്‌ പയസ് എന്നിവരെയാണ് ശ്രീലങ്കയിലേക്ക് തിരിച്ചയക്കുന്നത്. മുരുകന്റെ ഭാര്യ നളിനി നല്‍കിയ അപേക്ഷയിലാണ് മറുപടി. ഇവര്‍ ജയില്‍മോചിതരായ ശേഷവും ഇന്ത്യയില്‍ തുടരുകയായിരുന്നു. നിലവില്‍ 4 പേരും തിരുചിരപ്പള്ളിയിലെ പ്രത്യേക ക്യാംപിലാണ് .

കഴിഞ്ഞ വര്‍ഷം നവംബറിലാണ് രാജീവ് ഗാന്ധി വധക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുകയായിരുന്ന നളിനി അടക്കമുള്ള ആറ് പ്രതികളും ജയില്‍ മോചിതരായത്. നളിനി, മുരുകൻ, ശാന്തൻ, റോബര്‍ട്ട് പയസ്, ജയകുമാര്‍, രവിചന്ദ്രൻ എന്നിവരെയാണ് സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ മോചിപ്പിച്ചത്. നളിനിയുടെ ഭര്‍ത്താവ് മുരുകൻ മറ്റു പ്രതികളായ ശാന്തൻ, റോബര്‍ട്ട്‌ പയസ്, ജയകുമാര്‍ എന്നിവര്‍ ശ്രീലങ്കൻ സ്വദേശികളാണ്.

Leave A Reply

Your email address will not be published.