Take a fresh look at your lifestyle.

“ഗണേഷിന്‌ പണത്തിനോടും പെണ്ണിനോടും ആര്‍ത്തി”

0

പത്തനംതിട്ട: കെ.ബി. ഗണേഷ്‌കുമാറിനെ പോലെയുള്ളവരെ എം.എല്‍.എയായി തെരഞ്ഞെടുത്തതും മന്ത്രിയാക്കിയതും കേരള രാഷ്‌ട്രീയത്തിലെ അപചയത്തിന്‌ ഉദാഹരണമാണെന്ന്‌ എസ്‌.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍.

പത്തനംതിട്ട ടൗണ്‍ എസ്‌.എന്‍.ഡി.പി ശാഖയിലെ പ്രാര്‍ഥനാ മന്ദിരം ഉദ്‌ഘാടനം ചെയ്യാനെത്തിയ അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട്‌ സംസാരിക്കുകയായിരുന്നു. പണത്തിനോടും പെണ്ണിനോടും ആര്‍ത്തിയുള്ളയാളാണ്‌ ഗണേഷ്‌ കുമാര്‍. സിനിമാ നടനായതു കൊണ്ട്‌ എന്തും ചെയ്യാമെന്ന ധാരണയാണ്‌. പിണറായിയെ സുഖിപ്പിച്ച്‌ മന്ത്രിയാകാന്‍ നടക്കുകയാണ്‌.

ഒറ്റയ്‌ക്ക്‌ നിന്നാല്‍ അയാളുടെ പാര്‍ട്ടിക്ക്‌ കെട്ടിവച്ച കാശ്‌ കിട്ടില്ല. മറ്റ്‌ പാര്‍ട്ടിക്കാരുടെ പിന്‍ബലത്തില്‍ ജയിക്കുന്നു. മാന്യനായ കലഞ്ഞൂര്‍ മധുവിനെ ഒഴിവാക്കി എന്‍.എസ്‌.എസിന്റെ ചുമതലയില്‍ ഗണേഷ്‌ കുമാറിനെ കൊണ്ടു വന്നതില്‍ നേതൃത്വം ഇപ്പോള്‍ ഖേദിക്കുന്നുണ്ടാകും. ഗണേഷ്‌ ജനാധിപത്യത്തെ വ്യഭിചരിച്ചയാളാണ്‌ എന്നും വെള്ളാപ്പള്ളി പറഞ്ഞു. സോളാര്‍ വിഷയത്തില്‍ അന്വേഷണം വേണ്ട എന്ന യു.ഡി.എഫ്‌ നിലപാട്‌ സംഭവത്തില്‍ സ്വന്തം നേതാക്കളുടെ ഗൂഡാലോചന പുറത്ത്‌ വരുമെന്ന്‌ ഭയന്നാണ്‌. സോളാര്‍ ഗൂഢാലോചനയില്‍ തന്റെ പേര്‌ ഉള്‍പ്പെടുത്തിയത്‌ പണം വാങ്ങിയിട്ടാകാമെന്നും അദ്ദേഹം ആരോപിച്ചു.

Leave A Reply

Your email address will not be published.