Take a fresh look at your lifestyle.

എം.പിമാരും എം.എല്‍.എമാരും ക്രിമിനല്‍ കേസില്‍ ശിക്ഷിക്കപ്പെട്ടാല്‍ തെരഞ്ഞെടുപ്പുകളില്‍ ആജീവനാന്തവിലക്ക്‌ , ശിപാര്‍ശ സുപ്രീം കോടതിയില്‍

0

ന്യൂഡല്‍ഹി: ക്രിമിനല്‍ കേസില്‍ ശിക്ഷിക്കപ്പെട്ടാല്‍ പൊതുപ്രവര്‍ത്തകരെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍നിന്ന്‌ ആജീവനാന്തം വിലക്കണമെന്നു സുപ്രീംകോടതി നിയോഗിച്ച അമിക്കസ്‌ ക്യൂറിയുടെ റിപ്പോര്‍ട്ട്‌.

തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍നിന്ന്‌ ആറുവര്‍ഷത്തെ വിലക്കല്ല, ആജീവനാന്ത വിലക്കാണു വേണ്ടതെന്നു സിനിയര്‍ അഭിഭാഷകനായ വിജയ്‌ ഹന്‍സാരിയ റിപ്പോര്‍ട്ടില്‍ വ്യക്‌തമാക്കി.
നിയമനിര്‍മാണ സഭകളിലെ അംഗത്വം പവിത്രമാണെന്നു റിപ്പോര്‍ട്ടിലുണ്ട്‌. എം.പിമാരും എം.എല്‍.എമാരും ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടാല്‍ ആജീവനാന്തം വിലക്ക്‌ ഏര്‍പ്പെടുത്തണം. അവര്‍ക്കു നിയമനിര്‍മാണ സഭയില്‍ തുടരാനുള്ള ധാര്‍മിക അവകാശം കേസില്‍പ്പെടുന്നതോടെ നഷ്‌ടമാകും. ക്രിമിനല്‍ കേസുകളില്‍ ശിക്ഷിക്കപ്പെടുന്നവര്‍ക്കു ആറുവര്‍ഷത്തിനുശേഷം മത്സരിക്കാമെന്നത്‌ ഭരണഘടന ഉറപ്പുനല്‍കുന്ന തുല്യതയ്‌ക്കു വിരുദ്ധമാണെന്നും റിപ്പോര്‍ട്ടിലുണ്ട്‌.

Leave A Reply

Your email address will not be published.