Take a fresh look at your lifestyle.

യു.എസില്‍ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുന്‍സറെ മകളുടെ മുന്നിലിട്ട് ഭര്‍ത്താവ് വെടിവച്ച്‌ കൊന്ന് ആത്മഹത്യ ചെയ്തു

0

ന്യൂയോര്‍ക്ക്: യു.എസില്‍ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുന്‍സറും സൗന്ദര്യ സംരംഭകയുമായ യുവതിയെ എട്ടു വയസ്സുള്ള മകളുടെ മുന്നിലിട്ട് ഭര്‍ത്താവ് വെടിവച്ച്‌ കൊലപ്പെടുത്തി.

ഹവായ് സ്വദേശിനിയായ തെരേസ കചുള (33) ആണ് വെള്ളിയാഴ്ച പേള്‍റിഡ്ജ് സെന്ററിലെ പാര്‍ക്കിംഗ് ഏരിയയില്‍ കൊല്ലപ്പെട്ടത്. ഭര്‍ത്താവ് ജാസണ്‍ കചുള (44) ആണ് ആണ് വെടിവച്ചത്. തുടര്‍ന്ന ജാസണ്‍ സ്വയം വെടിവച്ച്‌ മരിച്ചു.

അകന്നുകഴിയുകയായിരുന്നു ഈ ദമ്ബതികള്‍. മൂന്ന് കുട്ടികളുടെ അമ്മയായിരുന്നു തെരേസ. ഭര്‍ത്താവില്‍ നിന്ന് തനിക്ക് സംരക്ഷണം ആവശ്യപ്പെട്ട് തെരേസ നല്‍കിയ അപേക്ഷ കോടതിയുടെ പരിഗണനയിലിരിക്കേയാണ് ഈ കൊലപാതകവും ആത്മഹത്യയും.

Leave A Reply

Your email address will not be published.