Take a fresh look at your lifestyle.

മതിലിനു മുകളില്‍ കിടന്ന് വിശ്രമിക്കുന്ന കടുവ; യു.പിയിലെ ഗ്രാമത്തില്‍ നിന്നുള്ള ദൃശ്യം

0

പിലിഫിത്: മതിലിനു മുകളില്‍ കിടന്ന് വിശ്രമിക്കുന്ന കടുവയുടെ ദൃശ്യമാണ് ഉത്തര്‍പ്രദേശിലെ പിലിഫിത്തില്‍. തിങ്കളാഴ്ച രാത്രിയാണ് ഒരു വീടിന്റെ മതിലില്‍ കയറി കടുവ കിടന്നത്.

മണിക്കൂറുകളോളം ആ കിടപ്പ് തുടര്‍ന്നു. പിലിഫിത്തിലെ ടൈഗര്‍ റിസര്‍വ് വനത്തിന് 20 കിലോമീറ്റര്‍ സമീപം അത്‌കോന ഗ്രാമത്തിലാണ് ഈ ദൃശ്യം.

കടുവയ്ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് സൂചന. മതിലിനു മുകളില്‍ വലിഞ്ഞുകയറി അവിടെ കിടക്കുകയായിരുന്നു. കടുവ എത്തിയ വിവരം നാട്ടുകാര്‍ വനംവകുപ്പിനെ അറിയിച്ചു. കടുവയെ പിടികൂടാന്‍ അധികൃതര്‍ വല വിരിച്ചിട്ടുണ്ട്.

Leave A Reply

Your email address will not be published.