Take a fresh look at your lifestyle.

വിവാഹനിശ്ചയത്തിന്റെ വിരുന്നില്‍ മട്ടന്‍ വിഭവങ്ങള്‍ വിളമ്ബിയില്ല; വിവാഹം വേണ്ടെന്നുവെച്ച്‌ വരന്റെ കുടുംബം

0

ഹൈദരാബാദ്: വിവാഹനിശ്ചയത്തിന് വധുവിന്റെ കുടുംബം മട്ടന്‍ വിഭവം വിളമ്ബിയില്ലെന്നാരോപിച്ച്‌ വിവാഹം മുടങ്ങി. തെലങ്കാനയിലാണ് സംഭവം.

നിസാമാബാദ് സ്വദേശിനിയായ യുവതിയുടെയും ജഗ്തിയാല്‍ സ്വദേശിയായ യുവാവിന്റെയും വിവാഹ നിശ്ചയം നവംബറിലായിരുന്ന. വധുവിന്റെ വീട്ടില്‍വെച്ചായിരുന്നു വിവാഹ നിശ്ചയം.

വിവാഹ നിശ്ചയത്തിന് വധുവിന്റെ വീട്ടുകാര്‍ ക്ഷണിക്കപ്പെട്ട അതിഥികള്‍ക്കും വരന്റെ ബന്ധുക്കള്‍ക്കുമായി മാംസാഹാരത്തിന്റെ വിരുന്ന് ഒരുക്കിയിരുന്നു. എന്നാല്‍ മട്ടന്‍ വിഭവമായ ആട്ടിന്‍കാല്‍ ഞെല്ലി ( ആടിന്റെ മജ്ജകൊണ്ടുണ്ടാക്കുന്ന വിഭവം) വിളമ്ബിയില്ലെന്ന് ആരോപിച്ച്‌ വരന്റെ കുടുംബം പ്രശ്‌നമുണ്ടാക്കി. മട്ടന്‍ വിഭവം വിരുന്നില്‍ ഉള്‍പ്പെടുത്തിയില്ലെന്ന് വധുവിന്റെ വീട്ടുകാര്‍ സമ്മതിച്ചതോടെ പ്രശ്‌നം കൂടുതല്‍ വഷളായി. തുടര്‍ന്ന് വിവരം അറിഞ്ഞ് പോലീസ് സ്ഥലത്തെത്തി.

പ്രശ്‌നം പരിഹരിക്കാന്‍ പോലീസ് ശ്രമിച്ചെങ്കിലും വധുവിന്റെ വീട്ടുകാര്‍ തങ്ങളെ അപമാനിച്ചെന്ന കാര്യത്തില്‍ വീട്ടുകാര്‍ ഉറച്ചുനിന്നു. തങ്ങള്‍ ആവശ്യപ്പെട്ടിട്ടും മട്ടന്‍ വിഭവങ്ങള്‍ വിരുന്നില്‍ ഉള്‍പ്പെടുത്തിയില്ലെന്ന് കുടുംബം പറഞ്ഞു. തുടര്‍ന്ന് വരന്റെ വീട്ടുകാര്‍ വിവാഹം വേണ്ടെന്നുവെക്കുകയായിരുന്നു.

Leave A Reply

Your email address will not be published.