Take a fresh look at your lifestyle.

ക്രിമിനല്‍ സംഘവുമായുള്ള ഏറ്റുമുട്ടല്‍: യു.പിയില്‍ യുവ പോലീസ് ഓഫീസര്‍ക്ക് ദാരുണാന്ത്യം

0

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ ക്രിമിനല്‍ സംഘവുമായുള്ള ഏറ്റുമുട്ടലില്‍ മാരകമായി പരിക്കേറ്റ പോലീസ് ഓഫീസര്‍ക്ക് ദാരുണാന്ത്യം.

സച്ചിന്‍ റാത്തി (30) എന്ന കോണ്‍സ്റ്റബിളാണ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്. കനൗജില്‍ അശോക് യാദവ് എന്ന പിടികിട്ടാപുള്ളിയെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെയാണ് സച്ചിന്‍ റാത്തിക്ക് വെടിയേറ്റത്. കൊലപാതകം അടക്കം 20 ഓളം കേസുകളില്‍ പോലീസ് തേടുന്ന കുറ്റവാളിയാണ് അശോക് യാദവ്. നാലംഗ പോലീസ് സംഘം പ്രതിയുടെ വീട്ടിലെത്തിയപ്പോള്‍ അശോക് യാദവും മകന്‍ അഭയും വെടിയുതിര്‍ക്കുകയായിരുന്നു.

അക്രമികള്‍ വെടിവച്ചതോടെ കൂടുതല്‍ പോലീസ് സംഘമെത്തി. ഏറ്റുമുട്ടലില്‍ പ്രതികളെ കീഴ്‌പ്പെടുത്തി. ഇതിനിടെ രക്ഷപ്പെടാനാണ് പ്രതികള്‍ സച്ചിന്‍ റാത്തിന്റെ തുടയില്‍ വെടിവയ്ക്കുകയായിരുന്നു. കാണ്‍പൂരിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും വളരെയധികം രക്തം വാര്‍ന്നുപോയതിനാല്‍ അര്‍ദ്ധരാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു.

ഫെബ്രുവരി അഞ്ചിന് വിവാഹം നടക്കാനിരിക്കേയാണ് സച്ചിന്‍ മരണമടയുന്നത്. വിവാഹത്തിനുള്ള ഒരുക്കങ്ങളുമായി കുടുംബം മുന്നോട്ടുപോകുന്നതിനിടെയാണ് ഈ ദാരുണ സംഭവം. മുസാഫര്‍നഗര്‍ സ്വദേശിയാണ് സച്ചിന്‍ റാത്തി. 2019ല്‍ സര്‍വീസില്‍ കയറിയ സച്ചിന്‍ റാത്തിയുടെ വിവാഹം ഒരു വനിതാ കോണ്‍സ്റ്റബിളുമായാണ് നിശ്ചയിച്ചിരുന്നത്.

Leave A Reply

Your email address will not be published.